ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍; സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കിയേക്കും

single-img
30 December 2020

ശബരിമല മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. 

ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീർത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചു.