ഹസനെ യുഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറ്റണം; എഐസിസി നേതൃത്വത്തിന് കത്ത്

single-img
30 December 2020

എം. എം ഹസനെ കേരളത്തിലെ യുഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്ത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കത്ത്. അതോടൊപ്പം തന്നെ വെല്‍ഫെയര്‍ ബന്ധം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായോ എന്ന് എഐസിസി പരിശോധിക്കണമെന്നും ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും എംഎല്‍എമാരുമുൾപ്പെടെ കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഡൽഹിയിൽ രാഹുല്‍ഗാന്ധിയെ നേരിട്ട് കണ്ട് പരാതി ഉന്നയിക്കാന്‍ നേതാക്കളില്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ല.

ഇനിയും കേരളത്തിൽ പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചിടിയുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.