കത്തോലിക്കാ സഭയുടെ എതിര്‍പ്പിനിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി അര്‍ജന്റീന

single-img
30 December 2020

കത്തോലിക്കാ സഭ ഉയര്‍ത്തുന്ന രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇന്ന് നടന്ന മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി ഭൂരിപക്ഷ അംഗങ്ങളും വോട്ട് ചെയ്തത്.

38 പേര്‍ നിയമത്തിനെ അനുകൂലിച്ചപ്പോള്‍ 29 പേര്‍ നിയമത്തെ എതിര്‍ത്തു. ലോകരാജ്യങ്ങളില്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇതുവരെ അര്‍ജന്റീന. അതുകൊണ്ടുതന്നെ ബലാത്സംഗ കേസുകളിലും അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിലും മാത്രമേ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കുമായിരുന്നുള്ളൂ.

വത്തിക്കാന്‍ പോപ്പ് ഫ്രാന്‍സിസിന്റെ സ്വന്തം നാടായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമപരമാക്കാന്‍ ഇപ്പോള്‍ സാധിച്ചത് മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്നാണ് കരുതുന്നത്.നേരത്തെ അര്‍ജന്റീനയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടിസ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.