തീപിടിച്ച വീടിനുള്ളിലേക്ക് ജനല്‍ വഴി കയറി രണ്ടു വയസുള്ള കുഞ്ഞനുജത്തിയെ രക്ഷപ്പെടുത്തി ഏഴ് വയസുകാരൻ

single-img
30 December 2020
Tennessee boy, 7, saves baby sister from fire that burned house down

വീടിന് തീപിടിച്ചപ്പോള്‍ ഉള്ളിലകപ്പെട്ടുപോയ രണ്ടു വയസുള്ള കുഞ്ഞനുജത്തിയെ രക്ഷപ്പെടുത്തിയ ഏഴ് വയസുകാരൻ എലി ഡേവിഡ്‌സണാണിപ്പോൾ യുഎസിലെ താരം. വീടിനി തീ പിടിച്ച സമയത്തു കുഞ്ഞ് മകളെ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് മാതാപിതാക്കള്‍ പകച്ച് നിന്ന സമയത്താണ് ഏഴ് വയസുകാരൻ തീപിടിച്ച വീടിന്റ ജനല്‍ വഴി കയറി റൂമില്‍ കുടുങ്ങി കിടന്ന 22 മാസം പ്രായമുള്ള അനിയത്തിയെ രക്ഷപ്പെടുത്തിയത്.

വീട് പൂര്‍ണമായും കത്തി നശിച്ചെങ്കിലും കുഞ്ഞിനെ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം. എലിയുടെ അച്ഛന്‍ നിക്കോളയും അമ്മ ക്രിസും അഗ്‌നിശമന സേനാനികളാണ്. രാത്രി അവര്‍ ഇടയ്ക്ക് ഉറങ്ങി എഴുന്നേറ്റപ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അവര്‍ പെട്ടെന്ന് തീ അണയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് ഡേവിഡ്‌സണെ സുരക്ഷിതനാക്കി. എന്നാല്‍ മകളുടെ അടുത്തേക്ക് എത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് അവര്‍ ഡേവിഡ്‌സണിന്റെ സഹായം തേടുകയായിരുന്നു. ഡോവിഡ്‌സണ്‍ ജനല്‍ വഴി കയറി കുഞ്ഞ് അനുജത്തിയുടെ അടുത്ത് എത്തുകയും സുരക്ഷിതമായി അവളെ പുറത്ത് എത്തിക്കുകയുമായിരുന്നു.

” ഞങ്ങള്‍ മകളെ രക്ഷിക്കാന്‍ ജനലിന്റെ അടുത്ത് പോയി. എന്നാല്‍ അവിടെ നിന്ന് എനിക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് എലിയെ ഞാന്‍ എടുത്ത് ജനലിലൂടെ കയറ്റി വിട്ടു. അവന്‍ അവളുടെ തൊട്ടിലില്‍ വലിച്ചു അവളെ പുറത്തേക്ക് എടുത്തു. അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. വലിയ ആളുകള്‍ ചെയ്യേണ്ടത് അവന്‍ ചെയ്തു” എലി ഡേവിഡ്‌സണിന്റെ അച്ഛന്‍ പറയുന്നു.