തീരുമാനം നിരാശാജനകം; രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെ ആഗ്രഹം: കമൽ ഹാസൻ

single-img
29 December 2020

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം തീർത്തും നിരാശാജനകമെന്ന് നടനും രാഷ്ട്രീയ പാർട്ടി നേതാവുമായ കമല്‍ഹാസന്‍. താൻ ചെന്നൈയിൽ എത്തിയാൽ ഉടൻ രജനികാന്തിനെ കാണുമെന്നും കമൽ പറഞ്ഞു. രജനി തീർച്ചയായും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം.അതോടൊപ്പം രജനികാന്തിന്‍റെ ആരോഗ്യവും മുഖ്യമെന്ന് കമൽ പറഞ്ഞു.

നിലവിലെ ആരോഗ്യ പ്രശ്നങ്ങളും സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലായത് ദൈവത്തിന്‍റെ മുന്നറിയിപ്പായി കാണുന്നു. രാഷ്ട്രീയത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനത്തിൽ ഏറെ വേദനയുണ്ടെന്നും മറ്റ് വഴികളില്ലെന്നും താരം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.