ഛോട്ടാ രാജൻ, മുന്ന ബജ്രംഗി: യുപിയിൽ ഗുണ്ടാത്തലവന്മാരുടെ ചിത്രം തപാൽ സ്റ്റാമ്പുകളിൽ

single-img
29 December 2020
up stamp mafia leaders munna bajrangi chhota rajan

ഉത്തർ പ്രദേശിൽ ഗുണ്ടാത്തലവന്മാരുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത് വിവാദമാകുന്നു. മുംബൈ അധോലോക നായകനായിരുന്ന ഛോട്ടാരാജ(Chhota Rajan)ൻ്റെയും ഉത്തർ പ്രദേശിലെ ഗുണ്ടാത്തലവനായിരുന്ന മുന്നാ ബജ്രംഗി(Munna Bajrangi)യുടെയും ചിത്രമുള്ള സ്റ്റാമ്പുകളാണ് കാൺപൂരിലെ തപാൽ വകുപ്പ് പുറത്തിറക്കിയത്.

“എ​ന്‍റെ സ്റ്റാ​മ്പ്” എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ആ​ർ​ക്കും 300 രൂ​പ അ​ട​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ സ്വ​ന്തം ഫോ​ട്ടോ​വ​ച്ചും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​വ​ച്ചും ത​പാ​ൽ സ്റ്റാ​മ്പ് അ​ച്ച​ടി​ക്കാം. ആ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ ഈ ​ഗു​ണ്ടാ​ത്ത​ല​വ​ൻ​മാ​രു​ടെ ഫോ​ട്ടോ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ വി​നോ​ദ് കു​മാ​ർ വ​ർ​മ വി​ശ​ദീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് എ​ന്തു​കൊ​ണ്ടാ​ണു ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ പ​റ്റാ​തി​രു​ന്ന​തെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയ്യായിരുന്ന ഛോട്ടാ രാജൻ 1993-ൽ ഡി കമ്പനിയുമായി തെറ്റിപ്പിരിയുകയും സ്വന്തം അധോലോക സംഘം ഉണ്ടാക്കുകയുമായിരുന്നു. 2015-ൽ പൊലീസ് കസ്റ്റഡിയിലായ ഛോട്ടാ രാജൻ 2018 മുതൽ തീഹാർ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. രാജേന്ദ്ര സദാശിവ് നികാൽജെ(Rajendra Sadashiv Nikalje) എന്നായിരുന്നു യഥാർത്ഥ പേര്.

പ്രേം പ്രകാശ് സിങ്(Prem Prakash Sing) എന്ന മുന്നാ ബജ്രംഗി ഉത്തർ പ്രദേശിലെ മിർസാപ്പൂർ(Mirzapur) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായിരുന്നു. സമാജ്വാദി പാർട്ടിയെ പിന്തുണച്ചിരുന്ന മുന്ന ബജ്രംഗിയാണ് യുപിയിലെ മാഫിയ യുദ്ധങ്ങളിൽ ആദ്യമായി എകെ 47 തോക്കുകൾ ഉപയോഗിച്ച് തുടങ്ങിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത മിർസാപ്പൂർ എന്ന സീരീസിലെ പങ്കജ് ത്രിപാഠി അവതരിപ്പിച്ച “കാലീൻ ഭയ്യ“ എന്ന കഥാപാത്രം മുന്നാ ബജ്രംഗിയോട് സാമ്യമുള്ളതാണ്. ബിജെപി നേതാവായിരുന്ന കൃഷ്ണാനന്ദ് റായിയുടേതടക്കം 40-ലധികം കൊലപാതകങ്ങളിൽ മുന്നാ ബജ്രംഗിക്ക് പങ്കുണ്ടായിരുന്നു. കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തിന് ജയിൽ വാസമനുഭവിക്കുന്നതിനിടെ 2018-ൽ മുന്നാ ബജ്രംഗിയെ ജയിലിനുള്ളിൽ വച്ച് ചിലർ കൊലപ്പെടുത്തുകയായിരുന്നു.

Content: Postal Stamps Of Gangsters Chhota Rajan, Munna Bajrangi Issued In Uttar Pradesh