കുഴിയെടുക്കാൻ ആരും തയ്യാറായില്ല; ഒടുവിൽ അനിയൻ കുഴിവെട്ടി

single-img
29 December 2020

വിവാദ സ്ഥലത്ത് പിതാവിനെ സംസ്കരിക്കാന്‍ കുഴിയെടുക്കാന്‍ മറ്റാരും തയ്യാറാകാത്തതുകൊണ്ടാണ് തന്‍റെ അനിയന് കുഴിവെട്ടേണ്ടി വന്നതെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്‍റെ മൂത്ത മകന്‍ രാഹുല്‍. കുഴിയെടുക്കുന്നതിൽ നിന്നും പൊലീസ് തങ്ങളെ തടഞ്ഞുവെന്നും രാഹുൽ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

രാജന്റെ ഇളയമകൻ അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിന്റെയും പൊലീസ് അവരെ തടയുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പൊലീസിന്‍റെ വിലക്ക് മറികടന്ന് രാജന്‍റെ സംസ്കാരം വിവാദ സ്ഥലത്തുതന്നെ കഴിഞ്ഞ ദിവസം മക്കള്‍ നടത്തി.അമ്പളിയുടെ സംസ്കാരം ഇതേ സ്ഥലത്ത് ഇന്ന് നടത്തും.

Content: Neyyattinkara Suicide Case