പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനായിരിക്കുമെന്ന് പിജെ ജോസഫ്

single-img
29 December 2020
mani c kappan udf candidate pj joseph

കോട്ടയം: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന്  പിജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. 

യുഡിഎഫിലെ ധാരണപ്രകാരം മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. ഇതുപ്രകാരം പാല സീറ്റില്‍ പിജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. ഈ അവകാശമാണ് പിജെ ജോസഫ് മാണി സി കാപ്പന്  വിട്ടുകൊടുക്കുന്നത്.

മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം  

തൊടുപുഴയിൽ ഭരണം നഷ്ടമായത് പിജെ ജോസഫിന്റേയൊ യുഡിഎഫിലോയൊ തര്‍ക്കം മൂലമല്ല.  മുസ്ലീം ലീഗിനായി മത്സരിച്ച കൗണ്‍സിലര്‍ കാല് മാറിയതാണ്.  അത് അവരുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ആ പ്രശ്‌നത്തിന്റെ പേരിലുണ്ടായ പ്രതിസന്ധി മറികടക്കാം നിയമ നടപടികളിലേക്ക് കടക്കും.  ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയിലെ ഭരണം തിരികെ പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. 

Content: Mani C Kappan will be the UDF candidate at Pala says PJ Joseph