പയ്യന്നൂരിൽ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ തകർന്നു

single-img
29 December 2020

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് സമീപം എടാട്ടിൽ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ തകർന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് പടക്കനിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. ഈ സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. അപകടത്തിൽ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു.

ഇവരെ നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ 9 തൊഴിലാളികൾ പടക്കനിർമ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം.