ബീഫ് കഴിക്കും, ഭക്ഷണ ശീലങ്ങൾ എന്റെ അവകാശം: സിദ്ധരാമയ്യ

single-img
29 December 2020

തനിക്ക്​ ബീഫ് കഴിക്കാൻ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നത് തന്റെ അവകാശമാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ഭവനിൽ നടന്ന സ്ഥാപക ദിനാഘോഷ ചടങ്ങിനിടെ സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിൽ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പാസാക്കി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനുള്ള ബിജെപി സർക്കാറിെൻറ നീക്കത്തിനിടെയാണ് ഈ​ പരാമർശം ”കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കൽ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്? ഭക്ഷണ ശീലങ്ങൾഎന്റെ അവകാശമാണ്. നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട. എനിക്ക് ഇഷ്​​ടമായതുകൊണ്ട് കഴിക്കുന്നു. ഇതു പറയാൻ ഒരാൾക്കെങ്കിലും ധൈര്യമുണ്ടാകണം” -സിദ്ധരാമയ്യ പറഞ്ഞു.

പശുക്കളെ കർഷകർ ഗോമാതാവായാണ് കാണുന്നത്. എന്നാൽ, പ്രായം ചെന്ന പശുക്കളെയും എരുമകളെയും അവർ എവിടെ കൊണ്ടുപോയി നൽകും? ഒരു ദിവസം ചുരുങ്ങിയത് 100 രൂപയെങ്കിലും അതിനെ പരിപാലിക്കാൻ വേണ്ടിവരും? കർഷകർക്ക് അത്​ ആരു നൽകുമെന്നും സിദ്ധരാമയ്യ ചോദിച്ചു.