സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കായി വൈഫൈ സംവിധാനമൊരുക്കി ആം ആദ്മി

single-img
29 December 2020

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടി. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് സിംഗു അതിര്‍ത്തിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഇതിന്റെ ഭാഗമായി ഓരോ നൂറു മീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്ന രീതിയിലാകും വൈഫൈ സംവിധാനം ഘടിപ്പിക്കുക. ഈ രീതിയിൽ നിരവധി സ്ഥലത്ത് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡൽഹിയിലെ ആം ആദ്മി സര്‍ക്കാര്‍ അറിയിച്ചു.