ഇതാണ് അവിശ്വസനീയമായ ഇന്ത്യ; ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് അദാനി

single-img
28 December 2020

തിരുവനന്തപുരം നഗരസഭാ മേയറായ സിപിഎം അംഗം ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആര്യയ്ക്ക് ആശംസ അറിയിച്ചത്. തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം എഴുതി.

ഇത് തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ‘ഇതാണ് അവിശ്വസനീയമായ ഇന്ത്യ’ വാര്‍ത്ത പങ്കുവച്ച് അദാനി എഴുതുന്നു.