പരാതിക്കാർ വന്നില്ല; മോദിക്കും അമിത് ഷായ്ക്കും എതിരായ 10 കോടിയുടെ നഷ്ടപരിഹാര കേസ് യുഎസ് കോടതി തള്ളി

single-img
28 December 2020

വിചാരണ നടക്കുന്ന സമയംപരാതിക്കാര്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ക്കെതിരെ ഫയല്‍ ചെയ്തിരുന്ന 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരകേസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതി തള്ളി.

ജഡ്ജി ആന്‍ഡ്രൂസ് എസ് ഹാനന്‍ ആണ് കേസ് തള്ളിയത്.അമേരിക്കയിൽ ഹ്യൂസ്റ്റണ്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിക്ക് ദിവസങ്ങള്‍ മുമ്പ് 2019 സെപ്റ്റംബര്‍ 19-നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി മാറ്റിക്കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് രണ്ടുപേര്‍ കോടതിയെ സമീപിച്ചിരുന്നത്.

ഇതിനെ തുടർന്ന് ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി മോദിക്കും അമിത്ഷാക്കും സമന്‍സ് അയക്കുകയും ചെയ്തിരുന്നു.