‘വര്‍ത്തമാനം’ രാജ്യവിരുദ്ധ സിനിമ; അഭിപ്രായവുമായി സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ്

single-img
27 December 2020

പാര്‍വതി തിരുവോത്ത് നായികയായി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന സിനിമക്ക് സെന്‍സര്‍ അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാൽ എന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബിജെപി നേതാവ് അഡ്വക്കേറ്റ് വി സന്ദീപ് കുമാർ

ഡൽഹിയിൽ നടന്ന ജെഎന്‍യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.

മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കളോട് വിദ്വേഷം തോന്നുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമയിലുണ്ടെന്ന് അഡ്വക്കേറ്റ് സന്ദീപ് കുമാര്‍ പറയുന്നു. സന്ദീപ് കുമാറിന്റെ ട്വീറ്റ് പൂർണ്ണരൂപം താഴെ വായിക്കാം.

ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു വിഷയം .ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.