കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്

single-img
27 December 2020

ഇത്തവണ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്. പത്തനംതിട്ട ജില്ലയിലുള്ള അരുവാപ്പുലം പഞ്ചായത്തിലാണ് 21-കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്. 11ാം വാർഡിലെ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച രേഷ്മ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. കാരണം, ഈ വാർഡ് കഴിഞ്ഞ മൂന്ന് തവണ കോൺഗ്രസിനൊപ്പമായിരുന്നു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം

കോന്നിയിലെ വിഎൻഎസ് കോളേജിൽനിന്ന് ബിബിഎ ബിരുദം പൂർത്തിയാക്കിയ രേഷ്മ ഡിവൈഎഫ്ഐ യുടെ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടി കച്ചവടം ചെയ്യുന്ന റോയ് പി മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്.