രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; എവിടേക്കെന്ന് വ്യക്തമല്ല; സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

single-img
27 December 2020

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഏതാനും ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പുറപ്പെട്ടു. ഇന്നാണ് അദ്ദേഹം വിദേശത്തേക്ക് യാത്രയായത് എന്ന് കോണ്‍ഗ്രസ് അറിയിച്ചു.

സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി എവിടുത്തേക്കാണ് പോയത് എന്നത് സംബന്ധിച്ച് അദ്ദേഹം വ്യക്തത വരുത്തിയില്ല.

അതേപോലെ തന്നെ രാഹുലിന്റെ ഈ യാത്ര എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.വിശ്വസനീയമായ ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ് അതിനിടെയാണ് രാഹുൽ വിദേശത്തേക്ക് സന്ദര്‍ശനത്തിന് പോയത്.