വൈറസിന്‍റെ പുതിയ വേരിയന്‍റാണോ; ബ്രിട്ടനിൽ നിന്നെത്തിയ കോവിഡ് പോസിപോസിറ്റീവായ എട്ടുപേരുടെ സ്രവം പൂണെയിലേക്ക്​ അയച്ചു

single-img
26 December 2020

ബ്രിട്ടനി\ൽ നിന്ന് കേരളത്തിലെത്തിയവരിൽ എട്ട് പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്‍റെ പുതിയ വേരിയന്‍റാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

യുറോപ്യൻ രാജ്യങ്ങളിൽ നിന്ന്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശന നിരീക്ഷണത്തിന്​ വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്​. തെരഞ്ഞെടുപ്പിന്​ ശേഷം കോവിഡ്​ കേസുകൾ വർധിക്കുമെന്ന് സർക്കാറിന്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വലിയൊരു വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ്​ പുതിയതെന്നാണ്​ നിഗമനം. അതിവേഗം വൈറസ്​ പടരുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.