നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശശി തരൂര്‍

single-img
26 December 2020

തിരുവനന്തപുരം നഗരസഭയുടെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ നയിക്കാന്‍ പോകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് സ്‌നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി. രാജ്യത്തെ 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും ഇതോടൊപ്പം അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.നേരത്തെ ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. പക്ഷെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.