തൃശൂര്‍ രൂപതയുടെ ഫ്രാങ്കോ കലണ്ടറിന് മറുപടിയുമായി വിശ്വാസികളുടെ അഭയ കലണ്ടര്‍

single-img
26 December 2020

കന്യാസ്ത്രീക്കെതിരെ നടന്ന ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കി കെ.സി.ആര്‍.എം നേതൃത്വത്തിൽ വിശ്വാസികള്‍. പ്രവർത്തകർ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലായിരുന്നു അഭയ കലണ്ടര്‍ പ്രകാശനം ചെയ്തത്.

ഈ ചടങ്ങില്‍ അഭയ കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ വിശ്വാസികൾ അനുമോദിക്കുകയും ചെയ്തു. തൃശൂര്‍ രൂപത പുറത്തിറക്കിയ 2021 വര്‍ഷത്തെ കലണ്ടറില്‍ രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.

ഇത് കെ.സി.ആര്‍.എം നേരത്തെ കത്തിക്കുകയും ഉണ്ടായതാണ് . ഫ്രാങ്കോയുടെ ജന്‍മദിനം അടയാളപ്പെടുത്തുന്നതിനായിരുന്നു രൂപത കലണ്ടർ ഉപയോഗിച്ചത്.