കേരളത്തിൽ വരുന്നത് തൂക്കു മന്ത്രിസഭ; നവകേരള പീപ്പിൾസ് പാർട്ടി നിർണ്ണായകമാകും: ദേവൻ

single-img
26 December 2020

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ നവകേരള പീപ്പിൾസ് പാർട്ടി കേരളത്തിലെ ആറിടങ്ങളിൽ വിജയം നേടുമെന്നും സർക്കാർ രൂപീകരണത്തിന്റെ സമയത്ത് നിർണായക ശക്തിയായി മാറുമെന്നും പാർട്ടി സ്ഥാപകനും നടനുമായ ദേവൻ.

അടുത്ത തെരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭ വരുമെന്നും ഉണ്ടാകുകയെന്നും അപ്പോൾ മുന്നണികൾക്ക് തന്റെ പാർട്ടിയെ ആവശ്യമായി വരുമെന്നും അപ്പോൾ ആർക്ക് പിന്തുണ നൽകുമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

പാർട്ടി കേരളത്തിൽ നടത്തിയ ഒരു സർവേയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജനം തന്റെ രാഷ്ട്രീയം തിരിച്ചറിയുമെന്നും അദ്ദേഹം പറയുന്നു.