കാശ്മീരിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നു: ഒമര്‍ അബ്ദുള്ള

single-img
26 December 2020

കാശ്മീരില്‍ നടന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്‌നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഇവിടെ ഞങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപി യിലേക്ക് പാര്‍ട്ടി മാറുമെന്ന് ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ മാത്രമെ അവരെ മോചിപ്പിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്’, ഒമര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ബിജെപിയ്ക്കായി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.