ഗവര്‍ണര്‍ നീതിബോധമുള്ള വ്യക്തി; ഉപയോഗിച്ചത് വിവേചന അധികാരം: പിഎസ് ശ്രീധരന്‍പിള്ള

single-img
24 December 2020

കേരളത്തിന്റെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്ത സംഭവത്തില്‍ പ്രതികരണവുമായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ ഗവര്‍ണര്‍ വിവേചന അധികാരമാണ് ഉപയോഗിച്ചത്. പലപ്പോഴും ഗവര്‍ണര്‍മാര്‍ അങ്ങനെ ഉപയോഗിക്കാറുണ്ട്.

ആരിഫ് മുഹമ്മദ് ഖാന്‍ വളരെ നീതി ബോധമുള്ള ഗവര്‍ണറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ഇതോടൊപ്പം തന്നെ, പ്രധാനമന്ത്രി അടുത്ത ആഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭ നേതാക്കളുമായി പ്രത്യേക ചര്‍ച്ച നടത്തുന്നത്. മറ്റുള്ള സഭകളുമായി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.