ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളം സന്ദർശിക്കുന്നു

single-img
24 December 2020

ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് ഈ മാസം 29 ന് കേരളം സന്ദർശിക്കുന്നു. സംഘടനയുടെ കേരളത്തിലെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിൽ നിന്നും തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ ഭാഗവത് എത്തുന്നത്.തുടർന്ന് ഈ മാസം 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും.

തലസ്ഥാനമായ തിരുവനന്തപുരത്ത് വെച്ചായിരിക്കും ഈ കൂടിക്കാഴ്ച. അതിന് മുൻപായി തിരുവനന്തപുരത്ത് 30ന് ആര്‍എസ്എസ് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 31ന് രാത്രിയില്‍ അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങും.