രാഹുല്‍ ഗാന്ധി പറയുന്നത് കോണ്‍ഗ്രസ് പോലും കാര്യമായി എടുക്കാറില്ല: കേന്ദ്ര കൃഷി മന്ത്രി

single-img
24 December 2020

രാഹുല്‍ പറയുന്നത് കോണ്‍ഗ്രസ് പോലും കാര്യമായി എടുക്കാറില്ലെന്ന് പരിഹസിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍. ഇന്ന് രാവിലെ കര്‍ഷകരുടെ ഒപ്പ് ശേഖരിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പറയുന്നത്. പക്ഷെ ഒരു കോണ്‍ഗ്രസുകാരും ഈ ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍പറയുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ കര്‍ഷകരെ പറ്റി ഇത്രയധികം ആവലാതി രാഹുലിനുണ്ടെങ്കില്‍ അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ നേരത്തെ തന്റെ പാര്‍ട്ടി നേതൃത്വത്തെ ഉപദേശിക്കണമായിരുന്നുവെന്നും തോമര്‍ കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിലെ ഭാഗ്പട്ടിലെ വിവിധ കര്‍ഷക സംഘടനകള്‍ കര്‍ഷക നിയമത്തിന് അനുകൂലമായി മന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

കേന്ദ്ര സർക്കാർ പാസാക്കിയ കര്‍ഷകനിയമങ്ങളെ പിന്തുണച്ച് ഭാഗ്പട്ടിലെ കര്‍ഷകര്‍ കത്ത് നല്‍കിയിരിക്കുകയാണ്. എന്ത് സമ്മര്‍ദ്ദമുണ്ടായാലും കര്‍ഷക നിയമങ്ങള്‍ പാസാക്കണമെന്നാണ് തന്നോട് പറഞ്ഞതെന്നും തോമര്‍ പറഞ്ഞു.