ശിവശങ്കറിന്‍റെ സ്വത്ത് കണ്ടു കെട്ടാൻ ഇഡി ഉത്തരവിറക്കി

single-img
23 December 2020

സംസ്ഥാന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഉത്തരവിറക്കി. നാളെ കോടതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ്ഈ ഉത്തരവ്.

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം ഇതിനകം കണ്ടുകെട്ടി കഴിഞ്ഞു. ഇവരുടെ ബാക്കി സ്വത്തുക്കളെ കുറിച്ച് അന്വേഷണം തുടരുന്ന കാര്യം കോടതിയെ അറിയിക്കും