കവയിത്രി സുഗതകുമാരി ടീച്ചർ ഓർമ്മയായി; അന്ത്യം കോവിഡ് ബാധയെത്തുടർന്ന്

single-img
23 December 2020
sugathakumari  poet

മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ ഓർമ്മയായി. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാൽ യന്ത്രസഹായത്തോടെ നൽകുന്ന ഓക്സിജൻ പോലും സ്വീകരിക്കാൻ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Content: Poet Sugathakumari dies of Covid 19