രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
23 December 2020

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ രമേശ്‌ ചെന്നിത്തല നിരീക്ഷണത്തില്‍ പോയിരുന്നു‌. ഇന്നലെ‌ നടത്തിയ പരിശോധനയിലാണ്‌ രമേശ്‌ ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന വിഎം സുധീരന്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയുണ്ടായി.