അന്റാര്‍ട്ടിക്കയേയും പിടികൂടി കോവിഡ്

single-img
23 December 2020

 ഇത് വരെ കൊറോണ വൈറസ്​ സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ചിലിയന്‍ റിസെര്‍ച്ച് ബേസിലെ 36-പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്. 

ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ്​ ബെയ്​സിൽ രോഗം സ്​ഥിരീകരിച്ച 36 പേരെയും ചിലിയിലെ പന്ത അരേനാസ്​ നഗരത്തിലേക്ക്​ മാറ്റി. ഇവരെ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യനില തൃപ്​തികരമാണെന്നും അധികൃതർ അറിയിച്ചു. അന്‍റാർട്ടിക്കയിലെ 13 ചിലിയൻ കേന്ദ്രങ്ങളിലൊന്നാണ്​ ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ്​.

കോവിഡ്​ സ്​ഥിരീകരിച്ചതോടെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവെച്ചു. ലോകമെമ്പാടുമുള്ള നിരവധി ശാസ്​ത്രജ്ഞരുടെ പരീക്ഷണങ്ങൾ തടസപ്പെട്ടു. വൻ സാമ്പത്തിക നഷ്​ടമാണ്​ ഇതോടെ നേരിടേണ്ടിവരിക. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.