വിര്‍ച്വല്‍ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ മന:ശാസ്ത്രം തേടി; ‘തേര്‍ഡ് ലൈഫ്’ ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

single-img
22 December 2020
The 'Third Life' short film is a visual treat

കലാ പ്രേമികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ ഷോര്‍ട്ട് ഫിലിം സംരംഭമായ ‘തേര്‍ഡ് ലൈഫ്’ ഏറെ ശ്രദ്ധേയമാകുകയാണ്. ഇന്ന് വിര്‍ച്വല്‍ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മന:ശാസ്ത്രം തിരയുകയാണ് ഈ ഷോര്‍ട്ട് ഫിലിം. നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്ന ഈ മലയാളം ഷോര്‍ട്ട് ഫിലിം നവാഗതനായ കെ ജെ അനന്തന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ സുരേഷ്, തമിഴ് സീരിയല്‍ നടനായ ജെ നിയാസ് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു.

റെഡ് വിന്‍ഡോ ക്രിയേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന എട്ട് മിനിട്ടുള്ള ചിത്രം മൂന്നു ജീവിതങ്ങള്‍ ജീവിക്കുന്ന മനുഷ്യരുടെ കാലിക പ്രസക്തമായ ചിത്രം വരച്ചു കാട്ടുന്നു. ചലച്ചിത്ര താരങ്ങളായ ആന്റണി വര്‍ഗീസും മിഥുന്‍ രമേഷും ചേര്‍ന്നാണ് ‘തേര്‍ഡ് ലൈഫ്’ പുറത്തിറക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിയോ യേശുദാസന്‍. എഡിറ്റിങ് അനുരാജ് ആനയടി. സൌണ്ട് ഡിസൈന്‍ അര്‍ജുന്‍ വി ദേവ്. ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍. പശ്ചാത്തല സംഗീതം അനു ബി ഐവര്‍.