സിദ്ദിഖ് കാപ്പൻ്റെ മോചനം; മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് കുടുംബം

single-img
22 December 2020

ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ യു പി പോലീസ് അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ ആരോപണം. ഇതുൾപ്പെടെ ഉത്തർപ്രദേശ് പോലീസിന്റെ വാദങ്ങളെല്ലാം കള്ളമാണ്. അദ്ദേഹം ഹത്രാസിലെക്ക് പോകാന്‍ സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കാന്‍ യു.പി പോലീസ് സിദ്ദിഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും പറയണം എന്ന് പോലീസ് പറഞ്ഞതായി റെയ്ഹാനത്ത് ആരോപിച്ചു