ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു; തോട്ടം സൂപ്രണ്ടിനെപോലീസ് അറസ്റ്റു ചെയ്തു

single-img
22 December 2020

ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരാൾ പോലീസ് പിടിയിൽ. ഏലക്ക മോഷ്ടിക്കാനെത്തിയവരെ വെടി വയ്ക്കുകയായിരുന്നുവെന്ന് പിടിയിലായയാൾ പറയുന്നു. എന്നാല്‍ നായാട്ടിനിടെ വാക്കുതര്‍ക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കോട്ടയംകാരുടെ എസ്‌റ്റേറ്റ് എന്നറിയപ്പെടുന്നിടത്ത് വെച്ചാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളാണ് ഉളളത്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാള്‍ തോട്ടത്തിന്റെ ഉടമയാണ്. ഇയാള്‍ ഒളിവിലാണ്.

മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.