ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ് കരിങ്കൊടി കാട്ടി കര്‍ഷകര്‍

single-img
22 December 2020

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകബില്ലിനെ പിന്തുണച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്ക് നേരെ സുരെക്ഷാ മുന്‍കരുതലുകള്‍ മറികടന്നും കരിങ്കൊടി കാട്ടി പ്രക്ഷോഭകാരികളായ കര്‍ഷകര്‍. ഹരിയാനയില്‍ അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്.

കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം തടയാന്‍ ഈ പ്രദേശത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പക്ഷെ ഇന്നലെ ചൊവ്വാഴ്ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.