പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ല: കെപിഎ മജീദ്

single-img
21 December 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫ് മുന്നണിയില്‍ മുസ്‌ലിം ലീഗിനെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘടനകളുമായി മുസ്‌ലിം ലീഗ് കൂട്ട് ചേരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സംസ്ഥാനത്ത് സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വര്‍ഗീയ പ്രചരണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി പറയുന്നത് ബിജെപി നേതാവ് വി മുരളീധരന്റെ അതേ വാചകങ്ങളാണ്. ഉത്തരേന്ത്യയിലെ ബിജെപി വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ സിപിഎം പയറ്റുകയാണെന്നും മജീദ് ആരോപിച്ചു.