ബി ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്

single-img
21 December 2020

ബിജെപിയുടെ കേരളത്തിലെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ ജില്ലയിലെ ജനറൽ സെക്രട്ടറി കേശവദാസാണ് പരാതിക്കാരൻ.

തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നൽകിയിരിക്കുന്നത്.