ഭീതി പടർത്തി കൊറോണ വൈറസിന് ജനിതക മാറ്റം; 70 ശതമാനം വ്യാപന ശേഷികൂടുതലെന്നു കണ്ടെത്തൽ

single-img
21 December 2020

കൊറോണ വൈറസിന്റെ ജനിതക മാറ്റം അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിവരം, ആശങ്ക വർധിപ്പിച്ച് ബ്രിട്ടനിൽ പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം രൂക്ഷം. ബ്രിട്ടന് പുറമെ മറ്റു ചില വിദേശരാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തു.

സൗദിയിൽ നേരത്തെ കൊറോണ വ്യാപന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പിന്നീട് ഇളവുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി വരികയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കര, കടല്‍ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.

കഴിഞ്ഞദിവസമാണ് ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ്  ഉണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം എന്നിവയെല്ലാം വിമാനങ്ങള്‍ നിര്‍ത്തിവവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലാന്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വാക്‌സിന്റെ പുതിയ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ബ്രിട്ടിഷുകാര്‍ അവരുടെ ക്രിസ്മസ് പദ്ധതികള്‍ റദ്ദാക്കി വീട്ടില്‍ത്തന്നെ തുടരേണ്ടിവരുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.