തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിന്റെ പരാജയം: കെ സുധാകരൻ

single-img
21 December 2020

കേരളത്തിൽ സംഭവിച്ച തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് യുഡിഎഫിൽ കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഈ വിഷയത്തിൽ ഏതെങ്കിലും ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത് ശരിയായ നടപടിയല്ല. കാരണം സംഘടനാ സംവിധാനത്തിന്റെ പരാജയമാണ് തോൽവിക്ക് കാരണം.

ഒരിക്കലും നേതാവ് വിചാരിച്ചാൽ പരിഹാരം കാണാൻ സാധിക്കുന്ന പ്രശ്നങ്ങളോ സാഹചര്യങ്ങളോ അല്ല കോൺ​ഗ്രസ് പാർട്ടി നേരിടുന്നത്. അതുകൊണ്ടുതന്നെ സംഘടനാ തലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ‌ പരിഹരിക്കുകയാണ് വേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് അണികളുടെ ആവശ്യം. അത് തന്നെയാണ് തന്റെയും അഭിപ്രായം. മുകളിലത്തെ നേതാക്കൾക്ക് താഴെത്തട്ടിലേയ്ക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കാനാകില്ല. അതിന് ശക്തമായ അടിത്തറ പാകുകയാണ് വേണ്ടത്. അതിനായി താഴെത്തട്ടിലെ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണം. അതിന് സംസ്ഥാന നേതൃത്വം വഴിയൊരുക്കണമെന്നും സുധാകരൻ പറഞ്ഞു.