ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്‍ഷകന്‍; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം

single-img
21 December 2020

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ കര്‍ഷകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷ പദാര്‍ത്ഥം കഴിച്ച തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തന്റെ ആത്മഹത്യ കൊണ്ടെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതിയാണ് മരിക്കാനൊരുങ്ങിയതെന്നാണ് കര്‍ഷകന്‍ അഭിപ്രായപ്പെട്ടത്. ‘എനിക്ക് ഇപ്പോള്‍
വളരെ സുഖം തോന്നുന്നു. ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്.

സാധാരണ രീതിയില്‍, ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ അയാളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പോലീസ് കേസെടുക്കും. ഇവിടെ എന്റെ കാര്യത്തില്‍, അമിത് ഷായ്ക്കും പ്രധാനമന്ത്രിയും മോദിക്കുമെതിരെ കേസെടുക്കണം,” അദ്ദേഹം പറഞ്ഞു. ഇന്നേക്ക് കര്‍ഷക പ്രതിഷേധം 25 ദിവസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടില്ല.