ട്രാൻസ്, കപ്പേള ഉള്‍പ്പടെ 4 മലയാള സിനിമകൾ ഇന്ത്യൻ പനോരമയിലേക്ക്

single-img
19 December 2020

2021 ജനുവരിയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് 4 മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോൾ ആണെന്റെ മാലാഖ, സിദ്ധിഖ് പറവൂരിന്റെ താഹിറ എന്നീ 4 സിനിമകളാണു 20 സിനിമകളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം ഫെഡറേഷൻ നിർദേശിച്ച 3 ചിത്രങ്ങളിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയും ഇടം പിടിച്ചിട്ടുണ്ട്.

23 സിനിമകൾ ഉൾപ്പെടുന്ന പൂർണ പട്ടികയിൽ മലയാളത്തിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങളെന്നത് ശ്രദ്ധേയം. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം നേടി. സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ മലയാളിയായ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. ഈ20 സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള 2 സിനിമകൾ തിരഞ്ഞെടുക്കുക.