സ്വന്തമായി വികസിപ്പിച്ച ആപ്പ് ജനപ്രിയമാക്കുന്നതിനായി ശമ്പളമില്ലാതെ ജോലിചെയ്ത മൂന്നു കൂട്ടുകാർ; കേരളത്തിൽ ഗെയിമിങ് രംഗത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പിന് കോടികളുടെ നിക്ഷേപം

single-img
18 December 2020

മൊബൈൽ ഗെയിമിങ്ങിൽ വലിയ സ്വപ്നങ്ങൾ പിടിച്ചു നിൽക്കാനുള്ള വഴിപോലുമില്ലാതെ തകർന്നുപോയ നാലു ചെറുപ്പക്കാർ. യുവ എൻജിനീയർമാരായ അതുൽ, ദീപക്, രഞ്ജിത് എന്നിവരാണ് മൂവി പ്രീമിയർ ലീഗ് എന്ന ആപ് വികസിപ്പിച്ചെടുത്തത്. വിവിധ മൂവി ഗെയ്മുകളായിരുന്നു ലക്ഷ്യം. എന്നാൽ ഇതു വിജയിച്ചില്ല. കോവിഡ് വന്നതോടെ വീണ്ടും പ്രശ്നം രൂക്ഷമായി. ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥ. പക്ഷേ ആരും വിട്ടുപോയില്ല. കാരണം അവരുടെ സ്വപ്നം അത്രയേറെ തിളക്കമുള്ളതായിരുന്നു. സ്വന്തമായി വികസിപ്പിച്ച ആപ്പ് ജനപ്രിയമാക്കുന്നതിനായി ശമ്പളമില്ലാതെ പത്തുമാസം ജോലിചെയ്ത കൂട്ടുകാരെ തേടിയെത്തിയത് പത്ത് കോടിയിലേറെ രൂപയുടെ നിക്ഷേപം. തൃശ്ശൂർ എൻജിനിയറിങ്‌ കോളേജിലെ ഇൻകുബേറ്ററിൽ വികസിപ്പിച്ച ആപ്പ് പുതിയ രൂപത്തിലും ഭാവത്തിലും കളി തുടങ്ങിക്കഴിഞ്ഞു.

തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിങ്‌ കോളേജിൽ നിന്ന് ബി.ടെക് കംപ്യൂട്ടർ സയൻസ് ജയിച്ച അതുൽ പി. രാജും ഹാർഡ്‍വെയർ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ദീപക് പി. ഉത്തമനും രഞ്ജിത്ത് കെ. റോബർട്ടും ചേർന്നാണ് തൃശ്ശൂർ എൻജിനിയറിങ്‌ കോളേജിലെ ഇൻകുബേറ്ററിൽ നവസംരംഭം തുടങ്ങിയത്. ഇവരുടെ കമ്പനിയായ ക്വാറോസ് ടെക്നോളജിയാണ് 2019 ഏപ്രിലിൽ മൂവി പ്രീമിയർ ലീഗ് എന്ന ഗെയ്മിങ്‌ ആപ്പ് വികസിപ്പിച്ചത്. ഇതിനായി മെഫിൻ ഡേവിസ്, മെൽജോ ജോൺസൺ എന്നിവർ പണം നൽകി. ഗെയ്മിങ്‌ പ്ലാറ്റ്ഫോമിലേക്ക് 16,000 യൂസേഴ്സ് വരെ എത്തിയെങ്കിലും ശന്പളത്തിനുപോലും വഴിയില്ലായിരുന്നു. നവസംരംഭകർക്കും ആരംഭ നിക്ഷേപകർക്കുമൊപ്പം ജോലിക്കാരായി എടുത്ത മൂന്നുപേരും ശന്പളവും ലാഭവുമില്ലാതെ പത്ത് മാസം ജോലിചെയ്തു.

ഇതിനിടയിലാണ് യുവ നടനും ബിസിനസുകാരനായ യുവ പുഷ്പാകറും ബിസിനസ് പങ്കാളിയായ ജോസ് തോമസും ഇവരെ ശ്രദ്ധിക്കുന്നത്. മൂവി ഫാന്റസി ഗെയിമിങ് എന്ന ഈ പദ്ധതി തയാറാക്കിയ ക്വാറോസ് ടെക്നോളജിയിൽ ഇവർ നിക്ഷേപം നടത്താൻ തീരുമാനിച്ചു. രാജ്യത്തു വികസിപ്പിച്ചു ആദ്യത്തെ മൂവി ഫാന്റസി ഓൺ ലൈൻ ഗെയിമായിരുന്നു ഇത്. പത്ത് കോടിയോളം രൂപ ഈ സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാനാണു തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ മൂന്നു കോടി നിക്ഷേപിച്ചു കഴിഞ്ഞു. യുവ പുഷ്പാകറാണ് സിഇഒ

മൂവി പ്രീമിയർ ലീഗ് എന്ന പേരിൽ വികസിപ്പിച്ച ആപ്പ് പുതിയ നിക്ഷേപമെത്തിയതോടെ സൂപ്പി എന്ന പുതിയ പേരിലായി. ഡിസംബർ മൂന്നിന് റിലീസ് ചെയ്ത സൂപ്പി രാജ്യത്തെ ആദ്യത്തെ മൂവി ഫാൻറസി ഗെയ്മിങ്‌ ആപ്പാണ്.

സൂപ്പിയുടെ ആപ് സ്റ്റോറുകളിൽനിന്നു ഡൗൺ ലോഡ് ചെയ്യണം. (zooppy.live) പലതരം ഗെയിമുകളുടെ പാക്കറ്റാണിത്. 10 രൂപ കൊടുത്താൽ കളി തുടങ്ങാം. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു 15 സെക്കന്റിൽ ഉത്തരം നൽകണം. ശരിയുത്തരം കൂടുന്നതോടെ അക്കൗണ്ടിലേക്കു പണം തിരിച്ചു കിട്ടിക്കൊണ്ടിരിക്കും

സൂപ്പിയിൽ ലേലമാണു മറ്റൊരു ശ്രദ്ധേയമായ ഗെയിം. ഓരോ ദിവസവും ലേലത്തിനു വയ്ക്കുന്ന വസ്തുക്കൾക്കു യുസേഴ്‌സിന് വില പറയാം. നിങ്ങൾ മാത്രമായി ഒരു വില പറയുന്നുണ്ടെങ്കിൽ അയാൾക്കതു കിട്ടും. ഐ ഫോൺ 12 പ്രോ മാക്സ് 1270 രൂപയ്ക്കാണു ആദ്യ കളിയിൽ വിറ്റുപോയത്. വില പറഞ്ഞാൽ മാത്രംമതി. കിട്ടിയാൽ മാത്രമേ പണം കൊടുക്കേണ്ടതുള്ളു. കളിയിൽ പങ്കെടുത്ത ഓരോരുത്തരും ക്വാട്ട് ചെയ്ത തുക അവസാനം പങ്കെടുത്ത എല്ലാവർക്കും കാണാനാകും. ആരാണു വിജയിയെന്നും സ്വയം കണ്ടെത്താം.  

ഇതു പണംവച്ചുള്ള കളിയല്ലെന്നു സിഇഒ യുവ പുഷ്പാകർ പറയുന്നു. സിനിമാ ക്വിസ്സാണ് ഇതിലെ പ്രധാന ഗെയിം. ഇത് ബുദ്ധിപരമായ കളിയായതിനാൽ ഗാംബ്ളിങ് എന്ന വിഭാഗത്തിൽ വരില്ല. അതുകൊണ്ടാണ് ലൈസൻസ് കിട്ടിയതും. രാജ്യത്തെ മിക്ക ഭാഷകളിലേയും സിനിമകളുടെ ചോദ്യാത്തരമാണ് ഇതിലുള്ളത്. ഭാഷ നമുക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാം

ഒരു കോടിയോളം ആളുകൾ കളിക്കുന്ന ദിവസം വരുമെന്നു തന്നെയാണു യുവ കരുതുന്നത്. ഇതിൽ നല്ലൊരു ശതമാനവും കളിക്കുന്നവർക്കുതന്നെ തിരിച്ചു കൊടുക്കും. ബാക്കി നികുതിയായി നൽകും. ഈ ചെറുപ്പക്കാരായ സംരംഭകർ വികസിപ്പിച്ചത് ഏതു രാജ്യാന്തര പ്ളാറ്റ്ഫോമിനും തുല്യമായ ഗെയിം പ്ളാറ്റ്ഫോമാണെന്ന് യുവ പറഞ്ഞു.

ഡിസംബർ മൂന്നിന് കളി തുടങ്ങിയ സൂപ്പിയിൽ അതുൽ പി.രാജാണ് ചീഫ് ടെക്നിക്കൽ ഓഫീസർ. തൃശ്ശൂരാണ് കന്പനിയുടെ ആസ്ഥാനം

സൂപ്പി ഇവിടെ ഡൌൺലോഡ് ചെയ്യാം

Zooppy android app download
Zooppy ios app download

Content : Story behind zooppy live