ശരീരഭാരം കുറച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് മോഹൻലാലിന്റെ മകൾ വിസ്മയ

single-img
18 December 2020

വളരെ നാള്‍ നീണ്ട നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തന്റെ ശരീരഭാരം കുറച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. സോഷ്യല്‍ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെയാണ് വിസ്മയ ശരീരഭാരം കുറച്ചതിന്റെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തായ്‌ലൻഡിലുള്ള ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്തോടെയാണ് 28 കാരിയായ വിസ്മയ ശരീരഭാരം കുറച്ചത്. ഫിറ്റ് കോഹിന് നന്ദിയും അറിയിച്ചിട്ടുണ്ട്. 22 കിലോ ഭാരമാണ് വിസ്മയ കുറച്ചത്.

‘ഫിറ്റ് കോഹ് തായ്ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു.

https://www.instagram.com/p/CI57Z5xJj7-/

കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ ഞാൻ ഇവിടെയുണ്ട്, എന്റെ പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. മികച്ച പരിശീലകൻ. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നൽകുന്നതിൽ നിന്ന് തുടങ്ങുന്നു.

എല്ലായ്‌പ്പോഴും എന്റെ പിന്തുണച്ച് നിൽക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതെ, ഇത് ശരീരഭാരം കുറയ്ക്കുക എന്നതിലുപരിയായുള്ള കാര്യമാണ്. പുതിയ കുറേ കാര്യങ്ങൾ പരീക്ഷിച്ചു. ചില ആളുകളെ കണ്ടു അതിശയപ്പെട്ടു. എന്നെത്തന്നെ വിശ്വസിക്കാനും മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവിൽ ഞാൻ അത് ചെയ്യുമെന്ന് പറയുന്നതിൽ നിന്നും ഞാൻ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു,” വിസ്മയ കുറിച്ചു.

https://www.instagram.com/p/CI3WFw9pQK0/?utm_source=ig_embed