മരിയ ഷറപ്പോവ വിവാഹിതയാകുന്നു; വരൻ ബ്രിട്ടീഷ് വ്യവസായി

single-img
18 December 2020

പ്രശസ്ത റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. അറിയപ്പെടുന്ന ബ്രിട്ടീഷ് വ്യവസായി അലക്‌സാണ്ടർ ജിൽക്‌സാണ് വരൻ. സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്. 2018 ഒക്‌ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടർ ജിൽക്‌സും തമ്മിലുള്ള പ്രണയം ആദ്യമായി പൊതുജന ശ്രദ്ധയിൽപ്പെട്ടത്.

ബ്രിട്ടീഷ്- ബഹ്‌റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഇീ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. ‘ആദ്യകാഴ്ചയിൽ തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? – അലക്‌സാണ്ടർ ജിൽക്‌സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നീസിൽ നിന്നും ഷറപ്പോവ വിരമിച്ചത്. അഞ്ച് തവണ ഗ്രാൻസ്‌ലാം കിരീടം ചൂടിയിട്ടുണ്ട്.