ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകും; ഫ്ലക്സ് വിവാദത്തില്‍ ന്യായീകരണവുമായി കെ സുരേന്ദ്രൻ

single-img
18 December 2020

പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ഫ്ലക്സ് ഉയർത്തിയ വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകുമെന്നായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. ശ്രീരാമ ചിത്രത്തെ അപമാനമായി ആരും കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേപോലെ തന്നെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചെന്ന വാര്‍ത്തയോടും സുരേന്ദ്രന്‍ പ്രതികരിച്ചു.തനിക്കെതിരെ ഒരു നേതാവും കത്തയച്ചിട്ടില്ലെന്നായിരുന്നു ഈ വിഷയത്തിൽ സുരേന്ദ്രന്‍റെ പ്രതികരണം.

തനിക്കെതിരെ കത്തയച്ചവര്‍ അത് പറയുന്നതിനുള്ള ആര്‍ജവം കാണിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 2015ൽ ലഭിച്ച സീറ്റുകളെക്കാൾ കൂടുതൽ നേടിയ സീറ്റുകളുടെ എണ്ണം പറഞ്ഞ് തദ്ദേശ ഫലം നേട്ടമാണെനന് സുരേന്ദ്രൻ അവകാശപ്പെടുമ്പോഴാണ് സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്ര വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചത്