ഞാനായിരുന്നു കെപിസിസി പ്രസിഡന്റെങ്കില്‍ ഇതാകില്ലായിരുന്നു തെരഞ്ഞെടുപ്പ് ഫലം: കെ സുധാകരൻ

single-img
17 December 2020

കേരളത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടന ശക്തി കോണ്‍ഗ്രസിനില്ല എന്ന് കെ സുധാകരന്‍ എംപി. പാര്‍ട്ടിയില്‍ അടിയന്തിരമായി സംഘടന തെരഞ്ഞെടുപ്പ് നടക്കണം. കോണ്‍ഗ്രസില്‍ ജനാധിപത്യം പുനസ്ഥാപിക്കണം. ജനങ്ങളോട് പൂര്‍ണ്ണമായും ബാധ്യതയുള്ളവരാകണം നേതാക്കള്‍ എന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇപ്പോള്‍ യുഡിഎഫിന് വോളന്റിയര്‍മാരില്ല. കൊവിഡ് സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന് ധാരാളം അവസരം ലഭിച്ചു.സംസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് മാറണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് പറയും.

താനായിരുന്നു കെപിസിസി പ്രസിഡന്റെങ്കില്‍ ഇതാകില്ലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ അടുത്തയാഴ്ച ദില്ലിയിലേക്ക് പോകും. ഇതു പോലെയാണെങ്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.