ആളുകള്‍ ‘ട്യൂബ് ലെെറ്റ്’ എന്ന് വിളിക്കാറുണ്ട്; ഡബിള്‍ മീനിങ് ജോക്കുകൾ മനസിലാകാൻ ബുദ്ധിമുട്ടാണ്: സായ് പല്ലവി

single-img
17 December 2020

പലപ്പോഴും ആളുകള്‍ തന്നെ ട്യൂബ് ലെെറ്റ് എന്ന് വിളിക്കാറുണ്ടെന്ന് മലയാളികളുടെ പ്രിയതാരം സായ് പല്ലവി. . അതിന് പിന്നിലെ കാരണങ്ങളും സായി തന്നെ പറയുന്നു. ഈ പേരു പോലെ തന്നെ തനിക്ക് തമാശകള്‍ മനസിലാക്കാന്‍ സമയം എടുക്കുമെന്നാണ് സായി പല്ലവി കാരണമായി പറയുന്നത്.

പ്രത്യേകിച്ചും ഡബിള്‍ മീനിങ് ജോക്കുകളാണ് തനിക്ക് മനസിലാകാന്‍ ബുദ്ധിമുട്ടാണെന്നാണ് സായി പറയുന്നത്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി മനസ് തുറന്നത്. സിനിമയില്‍ താനിപ്പോഴും പുതുമുഖയാണെന്നും അതിനാല്‍ സ്ക്രിപ്റ്റ് നോക്കിയാണ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നും സായി പല്ലവി പറയുന്നു.

സിനിമയ്ക്ക് പുറത്തെ നിലപാടുകള്‍ കൊണ്ടും കെെയ്യടി നേടുന്ന സായ് ഇപ്പോൾ നെറ്റ് ഫ്ളിക്സിന്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ റിലീസ് കാത്തിരിക്കുകയാണ്. ഇതിൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘ഊർ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.