ശക്തി കേന്ദ്രങ്ങളിലെല്ലാം ചെണ്ട വിജയിച്ചു; ചെണ്ട തന്നെ ചിഹ്നമാക്കിയാലോ എന്ന് ആലോചിക്കുന്നു: പിജെ ജോസഫ്

single-img
17 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി നേരിട്ടെന്ന വാദം തെറ്റെന്ന് പി ജെ ജോസഫ്. ഇടുക്കിയിലും പത്തനംതിട്ടയിലുമടക്കം കഴിഞ്ഞ നിലയിലതിനേക്കാള്‍ മികച്ച വിജയം നേടാനായെന്ന് ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെല്ലാം ചെണ്ട വിജയിച്ചു. ചെണ്ട തന്നെ ചിഹ്നമാക്കിയാലോ എന്ന് ആലോചനയുണ്ട്. രണ്ടില പരാജയപ്പെട്ട ചിഹ്നമാണ്. അത് ജോസ് കെ മാണി കൊണ്ടുപോകട്ടെയെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ കരുത്തില്‍ പാലാ നഗരസഭയില്‍ എല്‍ ഡി എഫ് അധികാരത്തിലെത്തിയിരുന്നു.