ഫണ്ട് വിതരണത്തിന്റെ പേരില്‍ മുക്കത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

single-img
17 December 2020

കോഴിക്കോട് മുക്കത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്താൽ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേല്‍കമ്മിറ്റിയില്‍ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു.

ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്.സംഘർഷത്തിൽ സാരമായി പരിക്കേറ്റ മോഹനന്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പാർട്ടി നൽകിയതിൽ നിന്നും തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ലെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന്‍ പോലീസിൽ പറഞ്ഞത്. ആക്രമണം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇദ്ദേഹം മുക്കം പോലീസില്‍ പരാതി നൽകുകയും ചെയ്തു.