ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു, ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നു: കെ കെ ശൈലജ

single-img
16 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഇത് മുൻപേ പ്രതീക്ഷിച്ച വിജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നു.

മറ്റൊന്ന് മികച്ച കെട്ടുറപ്പോടെയാണ് ഇടത് മുന്നണി മത്സരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നണി ഏറ്റെടുത്ത് നടപ്പിലാക്കിയതും യോജിച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തത് ജനങ്ങള്‍ വലിയ അംഗീകാരമായി ഇത് തിരിച്ച് തന്നു. ജനങ്ങള്‍ ഇനിയും വികസനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.