തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സർക്കാർ നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണ: എ വിജയരാഘവൻ

single-img
16 December 2020

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനങ്ങള്‍ക്കായുള്ള കരുതല്‍ സര്‍ക്കാര്‍ഒരിക്കലും മാറ്റി വെച്ചില്ല.

സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് – ബിജെപി മതമൗലിക വാദികള്‍ കൂട്ടായാണ് സര്‍ക്കാരിനെ നീങ്ങിയത്. ജനങ്ങള്‍ ശരിയായ മൂല്യങ്ങള്‍ക്കൊപ്പം നിന്നു. നാടിന്റെ നന്മയെ തകര്‍ക്കാനുള്ള ശ്രമത്തെ തോല്‍പ്പിച്ചത് ജനങ്ങളാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അതെരഞ്ഞെടുപ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടി പോലെ തീവ്രമതമൗലിക വാദമുയര്‍ത്തുന്ന പാര്‍ട്ടിയുമായി യുഡിഎഫ് മുന്നണി സഖ്യമുണ്ടാക്കി. മുസ്ലിം ലീഗിന് കീഴ്‌പ്പെട്ടാണ് കോണ്‍ഗ്രസ് അത് ചെയ്തത്. തീവ്ര ഇടതു വിരോധം വച്ച് ലീഗിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.