ആറ് നഗരസഭകളിൽ എൽഡിഎഫിന് ലീഡ്; ആദ്യ ജയം യുഡിഎഫിന്

single-img
16 December 2020

 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആറ് നഗരസഭകളിൽ എൽഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. കൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു. അതേസമയം, കോവിഡ് ബാധിതർക്കു നൽകിയ സ്പെഷൽ ബാലറ്റിലെ ഏതുതരം അടയാളവും സാധുവായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചുകൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു.

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.