വോട്ടെണ്ണല്‍ തുടങ്ങി; തപാല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

single-img
16 December 2020
Counting begins; LDF advances in postal votes

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 

ആദ്യ ഫലസൂചനകൾ തിരുവനന്തപുരത്തുനിന്നാണ്. വർക്കല നഗരസഭയിൽ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. അതേസമയം, കോവിഡ് ബാധിതർക്കു നൽകിയ സ്പെഷൽ ബാലറ്റിലെ ഏതുതരം അടയാളവും സാധുവായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.